അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടി:  യൂത്ത് കോൺഗ്രസും ആഭ്യന്തര വകുപ്പിനെതിരെ രം​ഗത്ത്

SEPTEMBER 7, 2026, 12:54 AM

തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ പരാതിയിൽ മുജാഹിദ് പ്രവർത്തകൻ അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തതിൽ പൊലീസിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസും രം​ഗത്ത്. 

കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയിലാണ് മുജാഹിദ് വിദ്യാർത്ഥി നേതാവ് അബ്ദുള്ള ബാസിൽ പങ്കെടുത്തത്.ചർച്ച നയിച്ച അവതാരകയുടെ പരാതിയിലാണ് കേസ്. 

പൊലീസിൽ കഴിഞ്ഞ ആഭ്യന്തര വകുപ്പിന്റെ പ്രേതബാത തുടരുന്നുവെന്നും ഇത്തരക്കാരെ ആഭ്യന്തര വകുപ്പ് മന്ത്രി നിയന്ത്രിക്കണമെന്നും യൂത്ത് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വസ്തുത പരിശോധിക്കാതെ തിടുക്കത്തിൽ കേസ് എടുത്തത് പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ദുൽഖിഫിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്ലിം ലീ​ഗ് എംഎൽഎ പി.കെ. ഫിറോസ് രം​ഗത്തെത്തിയിരുന്നു. 

കഴിഞ്ഞ 10 വർഷം പോലെ അനാവശ്യ കേസ് എടുക്കാൻ അനുവദിക്കില്ലെന്നും അതിന് കൂടെയാണ് മുസ്ലിം ലീഗ് അധികാരത്തിൽ ഇരിക്കുന്നതെന്നും പികെ ഫിറോസ് പറഞ്ഞു. കേസ് പിൻവലിക്കാൻ ആഭ്യന്തര മന്ത്രിയെ വിളിച്ച് നേരിട്ട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam