കൊല്ലം: കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. കൊല്ലത്താണ് ദാരുണമായ സംഭവം ഉണ്ടായത്.
ചിതറ വേങ്കോട് സ്വദേശി അനന്തു (31) ആണ് അപകടത്തിൽ മരിച്ചത്.
കടയ്ക്കൽ ഭാഗത്തുനിന്ന് മടത്തറയിലേക്ക് ബുള്ളറ്റിൽ വരികയായിരുന്ന അനന്തുവിൻ്റെ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനന്തു റോഡിലേക്ക് തെറിച്ചുവീണു. ഈ സമയം തൊട്ടുപിന്നാലെയെത്തിയ ടോറസ് ലോറി അനന്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില അതീവ ഗുരുതരമായതിനാൽ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവൻ രക്ഷിക്കാനായില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
