പാകിസ്ഥാനിൽ സൈനിക വാഹനം ബോംബ് വെച്ച് തകർത്തു: 10 പാക് സൈനികർ കൊല്ലപ്പെട്ടു

APRIL 25, 2025, 8:58 PM

ഇസ്ലാമാബാദ്:  പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ  സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. 10 പാക് സൈനികർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. 

ആക്രമണത്തിൻറെ ഉത്തരവാദിത്വം ബലൂചിസ്ഥാൻറെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. 

ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികർ സഞ്ചരിച്ച വാഹനം റിമോട്ട് കൺട്രോൾ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകർത്തത്.

vachakam
vachakam
vachakam

സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ലിബറേഷൻ ആർമി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam