മാസപ്പടി കേസ്; നാണമുണ്ടെങ്കിൽ  മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് ഷോൺ ജോർജ് 

APRIL 26, 2025, 2:59 AM

തിരുവനന്തപുരം: മകൾ എല്ലാം സമ്മതിച്ച സ്ഥിതിയ്ക്ക്  നാണമുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്‌ക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. 

സിഎംആർഎല്ലിന് യാതൊരു സേവനം നൽകാതെ പണം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെ ഷോൺ ജോർജിന്റെ പ്രതികരണം. 

സേവനം നൽകാതെയാണ് 1.72 കോടി വീണ വാങ്ങിയത്. കൂടാതെ കർത്തയുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ഒരു കോടിയോളം രൂപ വീണയുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് തിരികെ നൽകിയിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ടെന്ന് ഷോൺ ജോർജ്ജ് ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

സേവനം നൽകിയില്ലെന്ന് വീണ തന്നെ ക്യത്യമായി മൊഴി നൽകിയ സാഹചര്യത്തിൽ നാണം എന്നൊന്നുണ്ടെങ്കിൽ മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ തൽസ്ഥാനം രാജിവെയ്‌ക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam