ക്രൂരതയ്ക്ക് മാപ്പില്ല! കശ്മീരിൽ ഇന്നലെ തകർത്തത് അഞ്ച് ഭീകരരുടെ വീടുകളെന്ന് റിപ്പോർട്ട് 

APRIL 26, 2025, 12:09 AM

ശ്രീനഗർ: ഓരോ ഇന്ത്യക്കാരുടെയും നെഞ്ചിലേക്ക് തീകോരിയിട്ട സംഭവമായിരുന്നു പഹൽഗാം ഭീകരാക്രമണം.

ശാന്തമായി വിനോദസഞ്ചാരകളെ കാത്ത് ജീവിച്ചിരുന്ന ഒരു ​ഗ്രാമീണ ജനതയുടെ സൈര്വ ജീവിതമാണ് ഒരു നിമിഷം കൊണ്ട് ഭീകരർ തകർത്തത്. 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.

vachakam
vachakam
vachakam

കശ്മീരിൽ ഇന്നലെ (വെള്ളിയാഴ്ച)   അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്.

ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമിൽ   ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു. പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ്  എന്നിവരുടെയും വീടുകൾ ഇന്നലെ തകർത്തു. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam