പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച 17കാരൻ അറസ്റ്റിൽ

APRIL 25, 2025, 9:25 PM

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ.   9, 12, 13 വയസ്സുകളുള്ള മൂന്ന് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. 

കഴിഞ്ഞ വർഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോൾ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടികളുടെ അമ്മ വീട്ടിലില്ലാത്ത സമയം നോക്കിയായിരുന്നു പീഡനം.

പത്തനംതിട്ട മൂഴിയാറിലാണ് ഞെട്ടിക്കുന്ന സംഭവം. പെൺകുട്ടികളുടെ അയൽവാസിയാണ് 17-കാരൻ. 

vachakam
vachakam
vachakam

ബാലികാസദനത്തിൽ കൗൺസിലിങ്ങിനിടെ മൂത്തപെൺകുട്ടി പീഡന വിവരം തുറന്ന് പറയുകയായിരുന്നു. ഇതോടെ അധികൃതർ ഈ വിവരം സിഡബ്ല്യൂസിയെ അറിയിക്കുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.   17-കാരനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തതിന് ശേഷം ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി.



vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam