വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രധാന പ്രതി അറസ്റ്റിൽ

OCTOBER 16, 2026, 1:01 AM

പാലക്കാട്: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച പ്രധാന പ്രതി അറസ്റ്റിൽ. 

 കഴിഞ്ഞ ജൂലൈ 18നാണ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥയുടെ മണപ്പാണത്തെ വീട്ടിൽ നിന്നും രാത്രി ബൈക്ക് മോഷണം പോയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ മൂന്നുദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ നിന്നുമാണ് ബൈക്ക് കണ്ടെത്തിയത്.

 പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജിയാണ് (ഷിജു) അറസ്റ്റിലായത്.  ഈ കേസിലെ മറ്റൊരു പ്രതിയായിരുന്ന തമിഴ്നാട് സ്വദേശി മാതേഷ് നേരത്തെ പിടിയിലായിരുന്നു.

vachakam
vachakam
vachakam

  ബൈക്ക് കൈവശം വെച്ചിരുന്ന മാതേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മണപ്പാടം സ്വദേശിയായ ഷിജുവാണ് ബൈക്ക് മോഷ്ടിച്ച് മാതേഷിന് കൈമാറിയതെന്ന് ലഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷിജുവിനെ കഴിഞ്ഞ ദിവസം മണപ്പാടത്തെ നിന്നും പിടികൂടിയത്. പിടിയിലായ രണ്ടുപേരും മുൻപ് നിരവധി കഞ്ചാവ് കേസുകളിലും വാഹനം മോഷണ കേസിലും പ്രതികളാണെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam