ലക്നൗ: രാഹുൽ ഗാന്ധി ജനാധിപത്യത്തിൻ്റെ പേര് പറഞ്ഞ് അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നശീകരണത്തിൻ്റെ രാഷ്ട്രീയമാണ് രാഹുലിൻ്റേതെന്ന് വിമർശിച്ച രാജ്നാഥ് സിംഗ്, ജനാധിപത്യത്തെ അഴിക്കുള്ളിലാക്കിയ ആളാണ് രാഹുലിൻ്റെ മുത്തശിയെന്ന കാര്യം ആരും മറന്നിട്ടില്ലെന്നും പറഞ്ഞു.
ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിച്ചു കോൺഗ്രസ് ഇന്ന് നാലാമത്തെ തെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു കോൺഗ്രസിന്റെ ചരിത്രമെടുത്തു നോക്കിയാൽ ഇതുപോലെ ഒരുപാട് ഇരുണ്ട അധ്യായങ്ങൾ കാണാൻ കഴിയുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
"പൊറുക്കാനാവാത്ത മൂന്ന് വലിയ തെറ്റുകളാണ് കോൺഗ്രസ് ഇതുവരെ ചെയ്തത്. 1975ൽ ഇന്ദിരാ ഗാന്ധി കൊണ്ടുവന്ന അടിയന്തരാവസ്ഥയാണ് ഇതിൽ ഒന്നാമത്തേത്. 1984ൽ കോൺഗ്രസിന്റെ ഒത്താശയോടെ നടന്ന സിഖ് കൂട്ടക്കൊലയാണ് രണ്ടാമത്തെ തെറ്റ്. രാമഭക്തരായ കർസേവകരുടെ ചോരപ്പുഴ ഒഴുക്കിയ സർക്കാരിനെ 1990ൽ പിന്തുണച്ച് നിലനിർത്തിയതാണ് അവരുടെ മൂന്നാമത്തെ വലിയ തെറ്റ്"- രാജ്നാഥ് സിംഗ് പറഞ്ഞു.
ഭരണഘടനയെയും സ്വയംഭരണ സ്ഥാപനങ്ങളെയും നിരന്തരം ആക്രമിച്ച് കോൺഗ്രസ് ഇപ്പോൾ തങ്ങളുടെ നാലാമത്തെ ചരിത്രപരമായ തെറ്റാണ് ചെയ്യുന്നതെന്ന് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
