ഐ.പി.എൽ പ്രാർത്ഥനാ യോഗം ഒക്ടോബർ 20ന്: പ്രൊഫ. ഡോ. ജോർജ്ജ് മാത്യു മുഖ്യാതിഥി

OCTOBER 16, 2026, 2:09 AM

ഹൂസ്റ്റൺ: ഇന്റർസെസ്സറി പ്രാർത്ഥനാ ലൈനിന്റെ 649-ാമത് അന്താരാഷ്ട്ര പ്രാർത്ഥനാ യോഗം 2026 ഒക്ടോബർ 20 ചൊവ്വാഴ്ച നടക്കും. അമേരിക്കൻ സമയം രാത്രി 9:00 (EST) / 8:00 (CST) / 6:00 (PST) നാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.

തിരുവല്ല മാർത്തോമ്മാ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ മേധാവിയും കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി പ്രൊഫസറുമായ പ്രൊഫ. ഡോ. ജോർജ്ജ് മാത്യു (തിരുവല്ല) യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ഇസ്രായേൽ-ഗാസ, മിഡിൽ ഈസ്റ്റ്, ഉക്രെയ്ൻ-റഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ശമനമുണ്ടാകാനും, ലോകസമാധാനത്തിനായുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും യോഗത്തിൽ ഉണ്ടായിരിക്കും.

vachakam
vachakam
vachakam

യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യപെടുന്നവർ 

ഫോൺ നമ്പർ: 1-712-770-4821,ആക്‌സസ് കോഡ്: 530464#, മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക്:

ആദ്യം ബാക്കപ്പ് നമ്പറായ 1-716-293-9722 ലേക്ക് കോൾ ചെയ്ത ശേഷം 1-712-770-4821 ഡയൽ ചെയ്ത് ആക്‌സസ് കോഡ് 530464# നൽകുക.

vachakam
vachakam
vachakam

ഏവരും കുടുംബസമേതം പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ  വിവരങ്ങൾക്കു

ടി.എ. മാത്യു (ഹൂസ്റ്റൺ) 832-771-2504, സി.വി. സാമുവൽ (ഡെട്രോയിറ്റ്, മിഷിഗൺ) 586-216-0602

പി.പി.ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam