സൈനിക വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള പെന്റഗണിന്റെ പദ്ധതി ട്രംപ് റദ്ദാക്കി

OCTOBER 15, 2026, 11:00 PM

വാഷിങ്ടൺ: ഫോർട്ട് ഹൂഡ് മിലിട്ടറി ബേസിൽ 13 പേരുടെ മരണത്തിനിടയാക്കിയ മുൻ ആർമി മേജർ നിദാൽ ഹസന്റെ വധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള പ്രതിരോധ വകുപ്പിന്റെ പദ്ധതി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി.

റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും മതനേതാക്കളും പൊതുജനങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ട്രംപിന്റെ ഇടപെടൽ. ഡിസംബർ 3നാണ് നിദാൽ ഹസന്റെ വധശിക്ഷ ഫയറിങ് സ്‌ക്വാഡ് വഴി നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

ശിക്ഷാവിധി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന പെന്റഗൺ മേധാവി പിറ്റ് ഹെഗ്‌സെത്തിന്റെ പ്രഖ്യാപനമാണ് ട്രംപ് തിരുത്തിയത്. പ്രസിഡന്റും പ്രതിരോധ സെക്രട്ടറിയും തമ്മിലുള്ള അപൂർവ്വമായ പരസ്യ അഭിപ്രായവ്യത്യാസമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

vachakam
vachakam
vachakam

എങ്കിലും ഇരുവരും തമ്മിൽ പൂർണ്ണ യോജിപ്പാണെന്ന് പെന്റഗൺ വ്യക്തമാക്കി. ശിക്ഷ നടപ്പാക്കുന്നത് നേരിട്ട് കാണാൻ ഇരകളുടെ കുടുംബാംഗങ്ങൾക്ക് അനുവാദമുണ്ടാകും.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഡിസംബർ 3ന് തന്നെ വധശിക്ഷ നടപ്പാക്കുമെന്നും എന്നാൽ അത് തത്സമയം സംപ്രേക്ഷണം ചെയ്യില്ലെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam