മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം

OCTOBER 15, 2026, 10:19 PM

മൈസൂരു: കർണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് ദാരുണാന്ത്യം.ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്.

പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം നടന്നത്.റോഡിൽ മരം വീണുകിടന്നിരുന്നതിനാൽ, അതുവഴിവന്ന ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോഴാണ് എതിർദിശയിൽ വന്ന ബസ്സിലേക്ക് ഇടിച്ചുകയറിയതെന്നാണ് റിപ്പോർട്ടുകൾ.

അവധിക്കാലമായതിനാൽ ബസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു.മരിച്ചവരിൽ  ഡ്രൈവറും ക്ലീനറും ഉൾപ്പെടുന്നു. ഇതിൽ ബസ് ജീവനക്കാരായ രണ്ടുപേർ കർണാടക സ്വദേശികളാണെന്ന് വിവരം.നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പെരിയപട്ടണം ആശുപത്രിയിലും മൈസൂരിലെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam