തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടി അധികാരത്തിലെത്തിയപ്പോൾ മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ.
മന്ത്രിയാക്കാതിരിക്കാൻ തനിക്ക് എന്താണ് അയോഗ്യതയെന്ന് നേതൃത്വമാണ് പറയേണ്ടതെന്ന് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
'മന്ത്രി ആയില്ല എന്നത് ഒരു വസ്തുതയാണ്. മന്ത്രിസഭയിൽ വരുന്നതിനുള്ള ഒരു അയോഗ്യതയും തനിക്കുണ്ടെന്ന് കരുതുന്നില്ല. പൊതു സമൂഹവും അങ്ങനെ കരുതുന്നില്ലെന്ന് ഉറപ്പാണ്. പൊതുരംഗത്ത് ദീർഘകാലമായി താനുണ്ട്. ജില്ലാ പഞ്ചായത്ത് അംഗമായും മുൻസിപ്പിൽ ചെയർമാനും എംഎൽഎയുമായിരുന്ന ആളാണ്.
പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും പടിപടിയായി കയറി വന്ന ആളാണ്. മന്ത്രിയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടാണ് എന്നെ മാറ്റി നിർത്തിയതെന്ന് നേതൃത്വാണ് പറയേണ്ടത്'- ഷാനിമോൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
