കിഫ്ബി ക്രമക്കേടിൽ വിജിലൻസ് അന്വേഷണം വന്നേക്കും

OCTOBER 15, 2026, 8:57 PM

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ കിഫ്ബിക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.   ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.  കിഫ്ബി വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിര്‍ദേശം മറികടന്നത് റൂള്‍സ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും നാൾ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചു. 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടി ഉപയോഗിച്ചു.25932.55 കോടിരൂപ കടമെടുപ്പ് പരിധിയില്‍ കുറയ്ക്കാന്‍ കിഫ്ബി കാരണമായെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. അതിന് പിന്നാലെ സർക്കാരിന്റെ നിർണ്ണായക നീക്കം നടക്കുകയാണ്.

 കിഫ്‌ബി ഭൂമിയിടപാടുകളിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കണ്ണൂരിൽ അഞ്ചിരട്ടി വിലക്ക് ഏറ്റെടുത്തത് സിപിഎം ബന്ധമുള്ളവരുടെ ഭൂമി ആണോ എന്നാണ് ഇപ്പോഴുള്ള സംശയം. വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. നിയമനങ്ങളും സ്ഥാനക്കയറ്റവും വാരിക്കോരി നൽകിയതും അന്വേഷണത്തിൻ്റെ പരിധിയിൽ വരും. കിഫ്ബിയുടെ ക്രമക്കേടുകളിൽ ​ഗൗരവ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.  

ഭൂമി ഏറ്റെടുക്കലിൽ പകുതിയിലധികം നടന്നത് കണ്ണൂരിൽ ആണ്. കണക്കിൽ കാണിച്ചതിന്റെ പത്തിരിട്ടി പരസ്യചെലവ് ആണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിദ​ഗ്ധ സമിതിയുടെ കിഫ്ബി അവലോകന റിപ്പോർട്ടിൽ ​ഗുരുതര നിരീക്ഷണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ കൂടുതൽ നടന്നത് കണ്ണൂരിലാണ്. കണ്ണൂരിൽ ആയിരം ഏക്കർ എടുത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam