തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ പിണറായിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിൽ കോൺഗ്രസ്സിൽ കടുത്ത ഭിന്നത.
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് വിമർശനം ഉയർന്നത്. ജനവിധിയെ സർക്കാർ മാനിക്കണമെന്നും പിണറായി വിജയനോട് മൃദു സമീപനം പാടില്ലെന്നും മാത്യു കുഴൽനാടൻ യോഗത്തിൽ ആവശ്യപ്പെട്ടു. 'ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് നൽകരുത്' എന്നും മാത്യു കുഴൽനാടൻ യോഗത്തിൽ ആവശ്യപ്പെട്ടു. തൻ്റെ കൂടി പോരാട്ടത്തിന്റെ വിജയമാണ് യുഡിഎഫ് സർക്കാറെന്നും കുഴൽനാടൻ പറഞ്ഞു.
മാത്യുവിന് ചെറുപ്പത്തിൻറെ ആവേശമാണെന്നും അതിവേഗം കേസെടുക്കേണ്ട എന്നതാണ് ശരിയായ രാഷ്ട്രീയലൈൻ എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയും മാത്യുവും തമ്മിൽ യോഗത്തിൽ ഏറെ നേരം വാദപ്രതിവാദവുണ്ടായി.
മാസപ്പടിയിൽ പിണറായിക്കും സർക്കാറിനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് തിരിച്ചടിയേറ്റത്. ഇഡിയുടെ അടുത്ത നീക്കങ്ങളിൽ പിണറായിക്ക് ആശങ്കയുണ്ടെങ്കിൽ കോൺഗ്രസ്സിൽ വിധി കടുത്ത രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കി. രാവിലെ നിയമസഭാ മന്ദിരത്തിലെ വാർത്താ സമ്മേളനത്തിൽ എജിയെ തള്ളിയ മാത്യുകുഴൽ നാടൻ പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. എജിയെ പൂർണ്ണമായും ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
