വടക്കഞ്ചേരി: വധശ്രമ കേസിലെ പ്രതികളായ ആറ് ബി.ജെ.പി പ്രവർത്തകർക്ക് 10 വർഷം കഠിന തടവും 4,80,000 രൂപ പിഴയും. സി.പി.എം പ്രവർത്തകരും കിഴക്കഞ്ചേരി സ്വദേശികളുമായ സുദേവൻ, വാസു എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് വിധി. ബി.ജെ.പി പ്രവർത്തകരും കിഴക്കഞ്ചേരി സ്വദേശികളുമായ സുധീഷ്, ബിജു എന്ന സുരേഷ് കുമാർ, പ്രസാദ്, അഭിലാഷ്, കണ്ണൻ എന്ന രാധാകൃഷ്ണൻ, മണികണ്ഠൻ എന്നിവരെയാണ് ശിക്ഷിച്ചത്.
പാലക്കാട് മൂന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.പി. തങ്കച്ചനാണ് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 11 നാണ് കേസിനാസ്പദമായ സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്