കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന്   അലോഷ്യസ് സേവ്യര്‍

JULY 17, 2026, 8:30 AM

  കൊച്ചി: കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സർക്കാരെന്ന് സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. സർക്കാർ പ്ലീഡർ നിയമനത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെന്നും അത് തിരുത്തണമെന്നുമാണ് താൻ ചൂണ്ടിക്കാണിച്ചത്.

അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ ആ തെറ്റ് തുടരുമെന്നും അലോഷ്യസ് വ്യക്തമാക്കി. തങ്ങളെ കായികമായി ആക്രമിച്ച ഒരു സംഘത്തിന്റെ പ്രതിനിധിയാണ് പ്ലീഡർ നിയമനത്തിൽ ഉൾപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുക എന്നത് തന്റെ രാഷ്ട്രീയമാണെന്നും അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് തേവര എസ്എൻ കോളജിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേസമയം പങ്കെടുത്തിരുന്നു.

vachakam
vachakam
vachakam

ഇരുവരും തേവര കോളജിലെ പൂർവവിദ്യാർത്ഥികളാണ്. എന്നാൽ അലോഷ്യസിനോട് സംസാരിക്കാതെ മടങ്ങുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അലോഷ്യസിന്റെ പ്രതികരണം. മുഖ്യമന്ത്രി തന്നെ കണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് പറഞ്ഞു.

സാധാരണക്കാരായ കെഎസ്‌യു പ്രവർത്തകരുടെ വികാരത്തെ ഉൾക്കൊള്ളുക എന്നതാണ് തന്റെ രാഷ്ട്രീയം. ഇത് എന്റെ കൂടി സർക്കാരാണ്. ഈ നാട്ടിലെ സാധാരണക്കാരുടെയും സർക്കാരാണിത്. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പോരായ്മയാണ് താൻ ചൂണ്ടിക്കാട്ടിയത്. അതിനെ വിമർശനമായി കാണേണ്ടതില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam