കൊച്ചി: ട്രാൻസ് വുമണും മോഡലുമായ ദീപ്തി കല്യാണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയതിന് യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട'യ്ക്കെതിരെ (ധന്യ എസ്.ആർ.) പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം തൃശ്ശൂർ സൈബർ പോലീസാണ് കേസെടുത്തത്. ഹെലൻ ഓഫ് സ്പാർട്ട തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദീപ്തി കല്യാണിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതിനെ തുടർന്നാണ് നിയമനടപടി ഉണ്ടായത്.
അധിക്ഷേപങ്ങൾക്ക് മറുപടിയായി ദീപ്തി കല്യാണി ഹെലൻ ഓഫ് സ്പാർട്ടയെ പരസ്യമായി വെല്ലുവിളിക്കുകയും രംഗത്തെത്തുകയും ചെയ്തിരുന്നു. ഹെലന്റെ യൂട്യൂബ് ചാനലിലും ഈ തർക്കങ്ങളുമായി ബന്ധപ്പെട്ട റോസ്റ്റിംഗ് വീഡിയോകൾ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
നേരത്തെ, മദ്യപിച്ച് വാഹനമോടിച്ച് പോലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച കേസിൽ ഹെലൻ ഓഫ് സ്പാർട്ടയെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
