അഭിരാം വധക്കേസ്: ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തത് സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതിലെ വൈരാഗ്യം മൂലം; നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

NOVEMBER 5, 2026, 8:18 PM

ശ്രീകാര്യം: പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിരാം കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഒന്നാം പ്രതിയായ പതിനേഴുകാരന്റെ കാമുകിയും കേസില്‍ മൂന്നാം പ്രതിയുമായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വിപുലമാക്കിയിരിക്കുകയാണ് പോലീസ്.

ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ അഭിരാമിന്റെ സുഹൃത്താണെന്ന് പ്രതികള്‍ വിശ്വസിച്ചിരുന്നു. അഭിരാം വഴി ഈ വിദ്യാര്‍ഥിയെ തന്ത്രപരമായി വിളിച്ചുവരുത്തി കൊലപ്പെടുത്താനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. എന്നാല്‍ ഈ വിവരങ്ങള്‍ മുഴുവന്‍ അറിയാവുന്ന അഭിരാമിനെയും ഒപ്പം വധിക്കാന്‍ സംഘം തീര്‍ച്ചപ്പെടുത്തുകയായിരുന്നു. അങ്ങനെ രണ്ടുപേരെയും ഒരേസമയം വധിക്കാനുള്ള ഇരട്ടക്കൊലപാതകമാണ് പ്രതികള്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ് കരുതുന്നു.

കേസിലെ രണ്ടാം പ്രതി ഉമറിന്റെ കാമുകിയും നാലാം പ്രതിയുമായ ഐശ്വര്യയില്‍ നിന്ന് പോലീസ് ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത തേടുന്നുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരനെയും ആനന്ദയെയും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

അതേസമയം, കൊല്ലപ്പെട്ട അഭിരാമിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നിരവധി ചാറ്റുകള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ ആര്, എങ്ങനെ ഡിലീറ്റ് ചെയ്തു എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ കൊലപാതകം നടക്കുന്നതിന്റെ തലേദിവസം അഭിരാമിനെ മറ്റൊരു സംഘം തടഞ്ഞുവെച്ച് തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയിലുള്ളവരെ കേന്ദ്രീകരിച്ചും കാണാതായ അഭിരാമിന്റെ ഫോണ്‍ വീണ്ടെടുക്കാനുമുള്ള തിരച്ചിലിലുമാണ് പോലീസ്. ഫോണ്‍ ലഭിക്കുന്നതോടെ കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam