തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കേരളത്തെ തന്നെ ഞെട്ടിച്ച് ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ വാർത്ത പുറത്ത് വന്നത്.
കൊലപാതകത്തിന് പിന്നിലുള്ള കാരണം സംബന്ധിച്ച് ഇപ്പോൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. സ്വകാര്യ വിഡിയോ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും കൊലയ്ക്കു പിന്നിലുണ്ടെന്ന സൂചനയാണു പൊലീസിനു ലഭിച്ചിരിക്കുന്നത്.
അഭിരാമിന്റെ ഫോൺ തോട്ടിലേക്കു വലിച്ചെറിഞ്ഞുവെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ ഇത് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സ്‌കൂബ ടീം ഉൾപ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും ഫോൺ കിട്ടിയില്ല. മൃതദേഹം കണ്ടെത്തിയ കാടുപിടിച്ച പ്രദേശത്ത് ഇന്നും വിശദമായ പരിശോധന നടത്തി.
പിടയിലായവരുടെ വാട്‌സാപ്പ് ചാറ്റുകളും ഫോണിലെ ഫോൾഡറുകളും പരിശോധിച്ചതിൽ നിന്ന് പൊലീസിന് പല വിവരങ്ങളും ലഭിച്ചിട്ടുണ്ട്,
ഒന്നാം പ്രതിയായ പതിനേഴുകാരൻ മൂന്നാം പ്രതിയും സുഹൃത്തുമായ ആനന്ദയോട് അഭിരാമിന്റെ സുഹൃത്തിനെ ആക്രമിക്കാൻ പോകുന്നുവെന്ന കാര്യം രണ്ടാഴ്ച മുൻപ് തന്നെ പങ്കുവച്ചിരുന്നുവെന്നു പൊലീസ് കണ്ടെത്തി. ആനന്ദയുടെ ഫോണിലേക്ക് ഒന്നാം പ്രതി ഒരു മഴുവിന്റെ ചിത്രം അയച്ചുകൊടുക്കുകയും ആക്രമിക്കുമെന്നു പറയുകയും ചെയ്തിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതികൾ കെണിയൊരുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
