കൊല്ലം: മദ്യലഹരിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി മുഴക്കി സിപിഐഎം ജനപ്രതിനിധി. ആര്യങ്കാവ് പഞ്ചായത്ത് അംഗമായ മനു മത്തായി ആണ് എക്‌സൈസ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്.
'കാണണോ, നിന്നെ ഞാന്‍ പൂട്ടിക്കും' എന്നായിരുന്നു സിപിഐഎം നേതാവിന്റെ ഭീഷണി. വാഹനം നടുറോഡിഉദ്യോഗസ്ഥനെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
തന്റെ പേര് മനു മത്തായിയെന്നാണെന്നും ആര്യങ്കാവ് മെമ്പറാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ ആര്യങ്കാവ് ചെക്‌പോസ്റ്റിലായിരുന്നു സംഭവം അരങ്ങേറിയത്.
പഞ്ചായത്ത് അംഗം സഞ്ചരിച്ചിരുന്ന വാഹനം നടുറോഡില്‍ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലും നിര്‍ത്തിയിടുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയും വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടതുമാണ് പ്രകോപനത്തിന് കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
