ഈ വർഷം 22 ഓളം ചുണ്ടൻ വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയിൽ മുത്തമിടനായി അരയും തലയും മുറുക്കി അങ്കത്തിനു എത്തുന്നത്.
ഈ വർഷത്തെ മത്സരത്തിൽ മങ്കോമ്പ് സെന്റ് പയസ് ടെൻത്‌ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെൻത് ചുണ്ടൻ വള്ളം ക്യാപ്ടൻ കാവാലം സജിയുടെ നേതൃത്വത്തിൽ ഏകദേശം 15 ദിവസത്തോളം കഠിനമായ പരിശീലനം പൂർത്തിയാക്കി ആണ് വെള്ളി കപ്പിൽ മുത്തമിടാൻ എത്തുന്നത്.
പരിശീലനത്തിന്റെ ആദ്യഘട്ടം മങ്കോമ്പ് പാമ്പയാറ്റിലും അവസാനഘട്ട പരിശീലനം പുന്നമടയിലെ റിസോർട്ടിൽ താമസിച്ചുകൊണ്ട് പുന്നമട കായലിലും നടക്കുന്നു. അമേരിക്കയിലെ ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ പ്രമുഖ വ്യവസായിയും സിനിമനിർമാതാവുമായ കാവാലം സജി തന്റെ തുടർച്ചയായ മൂന്നാമത്തെ വർഷം ആണ് നെഹ്‌റു ട്രോഫിയിൽ ചുണ്ടൻ വള്ളത്തിന്റെ ക്യാപ്ടനായി മത്സരിക്കുന്നത്.
കുട്ടനാട്ടിലെ കാവാലം സ്വദേശി ആയ കാവാലം സജിയുടെ നേതൃത്വത്തിൽ വരുന്ന പുണ്യാളനും പിള്ളേരും എന്ന് വിളിപ്പേരുള്ള സെന്റ് പയസ് ടെൻത്‌ബോട്ട് ക്ലബും സെന്റ് പയസ് ടെൻത് ചുണ്ടൻ വള്ളവും നെഹ്‌റു ട്രോഫി നേടുക എന്ന ഒരേഒരു ലക്ഷ്യത്തിലാണ് ഈ വർഷം പുന്നമടയിൽ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
