സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ചെന്ന പരാതിയിൽ അറസ്റ്റ്

SEPTEMBER 30, 2026, 2:23 AM

ആലപ്പുഴ: ഇന്ത്യയിൽ സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. എന്നിട്ടും സ്ത്രീധനമെന്ന ആചാരം ഇങ്ങനെ നീണ്ടുപോകുകയാണ്. എത്രയോ പെൺകുട്ടികളാണ് സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയിരിക്കുന്നത്. 

സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതിയില്‍ അറസ്റ്റ്.  ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് കേസിനാപദമായ സംഭവം. ആലപ്പുഴ സ്വദേശിനി രഹ്നയെ ആക്രമിച്ച കേസിൽ ഭർത്താവ് നിധിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് വിവാഹം നടത്തിയതെങ്കിലും പിന്നീട് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനമായിരുന്നെന്ന് രഹ്ന പറയുന്നു.

 നിധിന് പുറമേ നിധിന്‍റെ അമ്മ റീനയും,അച്ഛന്‍ മോഹനനുമാണ് കേസിലെ പ്രതികള്‍. മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. 

vachakam
vachakam
vachakam

ഈ മാസം 23നാണ് തൃക്കുന്നപ്പുഴയിലെ ഭര്‍തൃഗൃഹത്തില്‍ വെച്ച് രഹ്നയെന്ന ഇരുപത്തിയൊമ്പതുകാരിക്ക് ആക്രണം നേരിടേണ്ടി വന്നത്. ഭര്‍ത്താവ് നിതിനും അയാളുടെ അമ്മയും ചേര്‍ന്ന് രഹ്നയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടും കേസെടുത്തതിനപ്പുറം കാര്യമായ നടപടികളൊന്നും തൃക്കുന്നപ്പുഴ പൊലീസില്‍ നിന്നുണ്ടായില്ലെന്നാണ് രഹ്നയുടെ പരാതി. അഞ്ച് വയസുളള കുഞ്ഞിനെ മര്‍ദിച്ചതിനുള്ള വകുപ്പ് ഒഴിവാക്കിയാണ് കേസെടുത്തതെന്നും രഹ്ന ആരോപിക്കുന്നു. ആറുവര്‍ഷം മുമ്പായിരുന്നു രഹ്നയുടെ വിവാഹം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam