മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും 

SEPTEMBER 30, 2026, 1:58 AM

കൊച്ചി:   മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ഗുരുതരമായ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. 

2024-ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിർമാണ തകരാറുകൾ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്ലാറ്റിൽ കനത്ത ചോർച്ചയുണ്ടായെന്നതടക്കം ചൂണ്ടിക്കാട്ടി താമസക്കാർ നിരന്തരം പരാതിയുമായി രംഗത്തെത്തിയിരുന്നു. 

കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമാണത്തിൽ ഗുരുതര പാകപ്പിഴകളാണ് മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ബലക്ഷയവും ശുചിമുറിയിലെ ചോർച്ചയും അടക്കം പ്രശ്‌നങ്ങൾ പരിഹരിച്ചത് ഫ്ലാറ്റുകൾ    വാസയോഗ്യമാക്കാൻ 17 മുതൽ 23 കോടി രൂപവരെ ചെലവ് കണക്കാക്കുന്നു.  

vachakam
vachakam
vachakam

അതേസമയം ഫ്ലാറ്റിലെ നിർമ്മാണ ക്രമക്കേട്  സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ശുപാർശ നൽകി.  ഇതേതുടർന്നാണ് സർക്കാർ വിഷയത്തിൽ കർശന നടപടിയിലേക്ക് കടക്കുന്നത്.  അപാകതകൾ വ്യക്തമായ പശ്ചാത്തലത്തിൽ ഫ്ലാറ്റിലെ താമസക്കാരെ പൂർണമായും അവിടെ നിന്ന് മാറ്റിപ്പാർപ്പിക്കാനാണ് നിലവിലെ തീരുമാനം. കൂടാതെ, മുണ്ടംവേലി സമുച്ചയത്തിന്റെ പുനരുപയോഗ സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam