തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്.
ആക്രമണം നടന്ന ഡിസിസി ഓഫീസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തി. അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ഉണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. നെയ്യാറ്റിൻകരയ്ക്ക് സമീപം പാലിയോട് കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. രാത്രി 11 മണിയോടെയായിരുന്നു സംഭവം. പാർട്ടി ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയ അക്രമികൾ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലേക്കും പുറത്തു സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളിലേക്കും കയ്യിൽ കരുതിയ ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
അക്രമികളെ കയറൂരി വിടുകയാണ് ബിജെപി നേതൃത്വമെന്നും ഇതിൽ പ്രതിഷേധിച്ച് ജില്ലയിൽ കോൺഗ്രസ് മാർച്ചുകൾ നടത്തുമെന്നും ഡിസിസി ഓഫിസ് സന്ദർശിച്ച ശേഷം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ശനിയാഴ്ച കൊല്ലത്ത് അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതിനെ തുടർന്ന് യുവമോർച്ച മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിഷേധം കടുപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
