നിഷക്രീയ റേഷൻകാർഡുകൾ മരവിപ്പിക്കാനുള്ള നീക്കം നടപ്പാക്കരുതെന്ന്  കേരളം

SEPTEMBER 30, 2026, 1:37 AM

തിരുവനന്തപുരം. ഉപയോ​ഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കരുതെന്നാണ് കേരളത്തിൻ്റെ ആവശ്യമെന്ന്  ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. 

ആറു മാസമായി ഉപയോ​ഗിക്കാത്ത റേഷൻ കാ‍ർഡുകൾ നാളെ മുതൽ മരവിപ്പിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു കോടി 58 ലക്ഷം റേഷൻ കാ‍ർഡുകൾ മരവിപ്പിക്കാനാണ് തീരുമാനം. ഇതിൽ ആറ് ലക്ഷം കേരളത്തിലാണ്. നിഷ്ക്രീയ കാർഡുകളിൽ 44,000 മുൻ​ഗണനാകാർഡുകൾ ഉണ്ടെന്നതും ശ്രദ്ധേയമാണ്. ദാരിദ്യരേഖയിലുള്ള ഈ 44,000 കാർഡുടമകൾ എന്ത് കൊണ്ട് റേഷൻ വാങ്ങുന്നില്ലെന്ന് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

 റേഷൻ കാർഡ് അടിസ്ഥാനരേഖയാണ്. അതിനാൽ കാർഡ് നിഷേധിക്കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. കേന്ദ്ര ഭക്ഷ്യമന്ത്രിക്ക് ഉടൻ കേരളം കത്ത് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam