ഹൈദരാബാദ്: അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് മാള്‍ ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ജനസേന പാര്‍ട്ടി രാജ്യസഭ എംപി ലിങ്കമനേനി രമേഷിന്റെ മകന്‍ ലിങ്കമനേനി സഞ്ജുഷിനെതിരെ (21) പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹൈദരാബാദിലെ ഇനോര്‍ബിറ്റ് മാളിലെ വസ്ത്രസ്ഥാപനത്തില്‍ ജീവനക്കാരിയായ ഭാരതി മുഖി (26) ആണ് അപകടത്തില്‍ മരിച്ചത്.
ഓഗസ്റ്റ് 16 നായിരുന്നു സംഭവം. മധപൂരിലെ ജോലി സ്ഥലത്തിന് സമീപം ഭാരതിയും സുഹൃത്തും ചേര്‍ന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ സഞ്ജുഷ് ഓടിച്ച വാഹനം അമിതവേഗതയിലെത്തി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഭാരതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കാറോട്ടിച്ച സഞ്ജുഷ് തന്നെയാണ് പ്രതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു. പരമാവധി ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിക്ക് ഇതിനോടകം നോട്ടിസ് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മധപൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
