ആരാകും അധ്യക്ഷൻ?   കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ ഓണത്തിന് ശേഷം

AUGUST 20, 2026, 10:20 PM

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ ഓണത്തിന് ശേഷം നടക്കും. പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. സെപ്തംബറോടെ തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും ആവശ്യമുണ്ട്.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ അടക്കമുള്ളവരുമായി ദീപ ദാസ്മുന്‍ഷി ആശയവിനിമയ നടത്തും. ഓണത്തിന് ശേഷം പ്രധാന നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

കെപിസിസി പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഹൈക്കമാന്‍ഡിനെ അഭിപ്രായം അറിയിച്ചിരുന്നു. മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളാണ് ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടത്.

vachakam
vachakam
vachakam

സര്‍ക്കാരുമായി സഹകരിക്കുന്ന നേതാവിനെ പരിഗണിക്കണമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എ കെ ആന്റണി, വി എം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam