തിരുവനന്തപുരം: 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാനാകില്ലെന്നും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പല മാർഗ്ഗങ്ങളും പരിശോധിക്കുകയാണെന്നും ഇതിനായി വിവിധ സംസ്ഥാന ങ്ങളുമായും സ്വകാര്യമേഖലയിലെ ഉൽപ്പാദകരുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഒക്ടബോർ 1 മുതൽ അടുത്ത മൺസൂൺ ആരംഭിക്കുന്നത് വരെ ഒരു പുതുക്കിയ വൈദ്യുതി നയം തന്നെ സർക്കാർ കൊണ്ടുവരുന്നുണ്ട്.
ഇപ്പോൾ ആവശ്യം 6000 മെഗാവാട്ടാണ് ആവശ്യം 2030 ആകുമ്പോൾ ഇത് 10,000 മെഗാവാട്ട് ആകും. വൈദ്യുതി വർദ്ധിപ്പിച്ച് സ്‌റ്റോറ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള വൈദ്യുതി നയമാണ് ആലോചിക്കുന്നത്. വൈദ്യുത ഉപഭോഗം കൂടിയ സാഹചര്യത്തിൽ ഹൃസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികളാണ് പരിശോധിക്കുന്നത്. സംസ്ഥാനത്ത് പവർകട്ട് കുറച്ചുകൊണ്ടുവരികയാണ്.
സോളാർ എനർജി സ്‌റ്റോറേജ് സംവിധാനം സംസ്ഥാനത്ത് ഇല്ല. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുന്ന മുമ്പുണ്ടായിരുന്ന എഗ്രിമെന്റ് റദ്ദാക്കി. പകരം എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുമില്ല.
ഈ സർക്കാർ ദീർഘകാല കരാറിന് ശ്രമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെപോലെ റിന്യുവബിൾ എനർജി സംവിധാനം വരേണ്ടതുണ്ട്. അത് സംസ്ഥാനം ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സ്വകാര്യ പൊതുമേഖലാ പൊതുമേഖലാ സ്ഥാപനങ്ങളെ പരിഗണിക്കുന്നുണ്ട്. വൈദ്യുതിബോർഡിനെയല്ല റിന്യുവബിൾ എനർജി മേഖലയിൽ സ്വകാര്യപങ്കാളിത്തത്തെ ക്ഷണിക്കുകയാണെന്നും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
