മലപ്പുറം: ബിജെപി നേതാവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. യൂട്യൂബർ കൂരാട് സ്വദേശി സുബൈർ ബാപ്പുവിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
ഈ മാസം 10 ന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പരാതിക്കാരിയും മകളും മാത്രമുള്ള സമയത്ത് പ്രതി അതിക്രമിച്ചു വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
തുടർന്നു നിരന്തരം ഫോണിലൂടെ വിളിച്ചു ശല്യം ചെയ്തതായും പരാതിയിലുണ്ട്.
പ്രതി സുബൈർ ബാപ്പു മുൻപ് ബിജെപി പ്രവർത്തകനായിരുന്നു എന്നും സ്വഭാവദൂഷ്യത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
