സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ പിടിയിലായതായി റിപ്പോർട്ട്. വേളൂർ പതിനഞ്ചിൽകടവ് സ്വദേശി ജെറിൻ (39) ആണ് അറസ്റ്റിലായത്. നവംബർ 30നാണ് സംഭവം ഉണ്ടായത്. അതിജീവിതയെക്കുറിച്ച് ലൈംഗിക പരാമർശം നടത്തി ജെറിൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ‘വോയിസ് ഓഫ് മലയാളി’ എന്ന സമൂഹമാധ്യമ പേജിന്റെ ഉടമയാണ് ഇയാൾ. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക് വിഡിയോ ലിങ്കിന്റെ യുആർഎൽ പരിശോധിച്ച് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി കോട്ടയം സ്വദേശിയാണെന്നു തിരിച്ചറിഞ്ഞത്. ഇതോടെ കേസ് കോട്ടയം സൈബർ പൊലീസിനു കൈമാറുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
