അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ പോസ്റ്റിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി  

JULY 12, 2026, 3:24 AM

തിരുവനന്തപുരം: അർജന്റീനയെ ട്രോളിയ കേരള പൊലീസിന്റെ സോഷ്യൽമീഡിയ പോസ്റ്റിനെതിരെ പരാതി നൽകി യുവാവ്. മലപ്പുറം സ്വദേശിയായ യുവാവ് ആണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. 

കേരള ജനതയ്ക്കൊപ്പം തങ്ങളുണ്ടെന്ന പൊലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലായിരുന്നു അർജന്റീനയെ ട്രോളിയത്. വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചതോടെ പോസ്റ്റ് പിൻവലിച്ചു.

അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ തോളിൽ കൈവെച്ചുനിൽക്കുന്ന റഫറിയുടെ ചിത്രത്തിനൊപ്പം കേരളത്തെ ചേർത്തുപിടിച്ചുനിൽക്കുന്ന പൊലീസിന്റെ ചിത്രമാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഒപ്പമുണ്ട് എന്നായിരുന്നു പോസ്റ്ററിലെ വാചകം.

vachakam
vachakam
vachakam

 മുൻനിര ടീം ആയ അർജന്റീനയെ മോശമായി ചിത്രീകരിച്ചു, വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടി ഔദ്യോഗിക പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തു എന്നടക്കം ആരോപിച്ചാണ് പരാതി. ഇക്കാര്യങ്ങൾ പരിഗണിച്ച് ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam