ഭർത്താവിനരികിൽ ഇരിക്കാൻ സീറ്റ് കിട്ടിയില്ല; വിമാനത്തിൽ മൂന്ന് മണിക്കൂർ കരഞ്ഞ് യുവതി

OCTOBER 21, 2026, 5:02 AM

വാഷിങ്ടൺ: ഭർത്താവിനൊപ്പം ഇരിക്കാൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് വിമാനത്തിൽ സഹയാത്രിക മൂന്ന് മണിക്കൂറോളം കരഞ്ഞെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ യാത്രാ ബ്ലോഗർ ടോമിക്കോ ഹാർവി. പത്തുമണിക്കൂർ നീണ്ട വിമാനയാത്രയ്ക്കിടെ നേരിട്ട അനുഭവം പങ്കുവച്ചതോടെ, മറ്റുള്ളവർക്കായി സ്വന്തം സീറ്റ് വിട്ടുനൽകേണ്ടതുണ്ടോ എന്ന ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായത്.

ഇസ്താംബൂളിൽനിന്ന് വാഷിങ്ടൺ ഡിസിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. പിതാവിന്റെ മരണത്തെത്തുടർന്ന് കസാഖിസ്ഥാനിൽനിന്ന് മടങ്ങുകയായിരുന്ന ഹാർവിയോട് ഒരു യാത്രക്കാരി ഭർത്താവിനരികിൽ ഇരിക്കാനായി സീറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ ഹാർവി അതിന് തയ്യാറായില്ല. ഇതിനു പിന്നാലെയാണ് യുവതി ദീർഘനേരം കരഞ്ഞതെന്ന് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.

കരച്ചിലിന്റെ കാരണം അന്വേഷിച്ചപ്പോൾ ഭർത്താവിനെ മിസ് ചെയ്യുന്നതുകൊണ്ടാണെന്നും അദ്ദേഹത്തിന്റെ തോളിൽ തലചായ്ച്ച് വിശ്രമിക്കണമെന്നുമാണ് യുവതി പറഞ്ഞതെന്ന് ഹാർവി വെളിപ്പെടുത്തി. ഭർത്താവ് രണ്ട് നിര മുന്നിലെ മധ്യസീറ്റിലായിരുന്നു. യാത്രയുടെ വലിയൊരു ഭാഗവും അദ്ദേഹം ഹെഡ്‌ഫോൺ ധരിച്ച് ഉറങ്ങുകയായിരുന്നുവെന്നും ഹാർവി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഒരുമിച്ചിരുന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ അടുത്തടുത്ത സീറ്റുകൾ ഉറപ്പാക്കണമെന്നാണ് ഹാർവിയുടെ അഭിപ്രായം. ആവശ്യമെങ്കിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിനായി അധിക തുക നൽകണമെന്നും അവർ പറയുന്നു. വിമാനം വാഷിങ്ടണിൽ എത്തിയപ്പോൾ പത്തുമണിക്കൂർ ഭർത്താവിനരികിലിരിക്കാതെ യാത്ര പൂർത്തിയാക്കിയതിന് യുവതിയെ പരിഹാസത്തോടെ അഭിനന്ദിച്ചതായും ഹാർവി പറഞ്ഞു.

ഹാർവിയുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. സ്വന്തം പണം നൽകി തിരഞ്ഞെടുത്ത സീറ്റ് മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ യാത്രക്കാർക്ക് ബാധ്യതയില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ, സഹയാത്രികയുടെ ആവശ്യം നിരസിച്ച രീതിയും പരസ്പര പരിഗണനയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി ചിലർ വിമർശനവുമായെത്തി. സീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട വിമാനയാത്രാ മര്യാദകളെക്കുറിച്ചുള്ള ചർച്ചകൾക്കും ഈ സംഭവം വഴിയൊരുക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam