യൂത്ത് കോൺഗ്രസ് പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും

OCTOBER 26, 2025, 8:55 PM

തിരുവനന്തപുരം: ഒ.ജെ. ജനീഷ് പ്രസിഡന്റായി യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും. രാവിലെ 11ന് ഇന്ദിരാഭവനിലാണ് ചുമതലയേൽക്കുന്നത്. വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലും സ്ഥാനമേൽക്കും.

ലൈംഗിക ആരോപണത്തെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെതുടർന്നാണ് വൈസ് പ്രസിഡൻറായിരുന്ന ജനീഷിനെ അദ്ധ്യക്ഷനാക്കിയത്. അബിൻ വർക്കിയെ പ്രസിഡന്റാക്കത്തതിൽ ഐ ഗ്രൂപ്പ് കടുത്ത അമർഷത്തിലാണ്.

കെ.പി.സി.സി പ്രസിഡന്റും യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും ചടങ്ങിനെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗവും ഇന്ന് ചേരും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് തുടങ്ങിയവർ പങ്കെടുക്കും.

vachakam
vachakam
vachakam

അമ്മയുടെ സഞ്ചയന ചടങ്ങായതിനാൽ രമേശ് ചെന്നിത്തലയും കൊല്ലത്ത് ആർ.എസ്.പിയുടെയടക്കം പരിപാടികളിലായതിനാൽ പ്രതിപക്ഷ നേതാവും ചടങ്ങിൽ പങ്കെടുക്കില്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam