കാസര്‍കോട്: നീലേശ്വരത്ത് പ്രണയം നടിച്ച് സ്ത്രീയില്‍ നിന്ന് 10 പവന്റെ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായതായി റിപ്പോർട്ട്. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ നീലേശ്വരം മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി യുവതിയെ പരിചയപ്പെടുകയും പണയം വയ്ക്കാന്‍ എന്ന പേരില്‍ സ്വര്‍ണം വാങ്ങിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സ്വര്‍ണം കൈക്കലാക്കിയ ശേഷം ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവച്ചു. കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കിയ സ്ത്രീ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ ആണ് അറസ്റ്റ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
