കൊല്ലം കൊട്ടാരക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെ യുവതിയുടെ വീടിനുള്ളില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന് ക്രൂര മര്‍ദനം. യുവാവിന്റെ കൈ തല്ലിയൊടിച്ച് നേതാവ് വീടിനുള്ളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു.ഭര്‍ത്താവിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവകുമാറിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.
പരാതിക്കാരന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് കോണ്‍ഗ്രസ് നേതാവിനെ വീടിനുള്ളില്‍ വെച്ച് കണ്ടത്. തുടര്‍ന്ന് അത് ചോദ്യം ചെയ്ത യുവാവിനെ കോണ്‍ഗ്രസ് നേതാവ് അടിക്കുകയും ചവിട്ടി തറയില്‍ ഇടുകയും അവിടെക്കിടന്ന അപകടകര ആയുധമായ ഒരു പട്ടികോല്‍ കഷണം എടുത്ത് വലതു കൈയിലും കഴുത്തിന് പുറകു വശത്തും നടുവിനും അടിക്കുകയായിരുന്നു.ആക്രമണത്തില്‍ പരുക്കേറ്റ പരാതിക്കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതി കൊന്നുകളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്