യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്  തളിപ്പറമ്പില്‍ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്‍മാറി

MARCH 23, 2026, 8:45 PM

 കണ്ണൂർ: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ തളിപ്പറമ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്നും പിൻവാങ്ങി . സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെ മത്സരിക്കുമെന്നായിരുന്നു വിജിൽ നേരത്തെ പ്രഖ്യാപിച്ചത്. 
എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗിക നിലപാടുകൾ സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിർദേശം ഉൾക്കൊണ്ട് മത്സരിക്കാനുളള തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. 
 
'നേരിന്റെ പക്ഷം വിജയിപ്പിക്കാനും നെറികേടുകൾക്കെതിരെ പൊരുതാനും യുവത മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അനീതികൾക്കെതിരെ പൊരുതി മുന്നേറിയ ഉജ്ജ്വലമായ സമരപാരമ്പര്യവും ആശയദൃഢതയും അടിയറവ് വയ്ക്കാതെ നാളിതുവരെ സംഘടനാ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയവരാണ് നാം.

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ പുരോഗമന യുവതയുടെ ജനാധിപത്യ ചിന്തകളെ മാനിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗികമായ നിലപാടുകൾ സ്വീകരിക്കണമെന്ന ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ നിർദേശം ഉൾക്കൊണ്ടുമാണ് സംഘടന മുന്നോട്ടുപോകുന്നത്.

ഒരു പാർട്ടിയുടെ ജീവൻ അതിന്റെ താഴെത്തട്ടിലുളള പ്രവർത്തകരാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരിക്കുമ്പോൾ ഗ്രാമതലങ്ങളിലുളള സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കാനുളള ബാധ്യത നമുക്കുണ്ട്. സ്വതന്ത്രരെ പിന്തുണയ്ക്കുന്നത് വെറും വൈകാരിക തീരുമാനമാകാതെ പാർട്ടിയുടെ ഭാവി കൂടി മുൻനിർത്തിയുളള തന്ത്രപരമായ നീക്കമായി മാറാൻ ആവശ്യമായ ഇടപെടലുകൾ ഇനിയും ഉണ്ടാകട്ടെ' : വിജിൽ മോഹനൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam