തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ജയറാമിനെതിരെ യൂത്ത് കോൺഗ്രസ്. ശബരിമല വിഷയത്തിൽ ജയറാമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു നടന് എങ്ങനെയാണ് ഇത്ര നിസാരമായി കാര്യങ്ങൾ കാണാൻ കഴിയുന്നതെന്ന് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീർ ചോദിച്ചു
എത്ര നിഷ്കളങ്കമായ ഭക്തിയുടെ പേരിലാണെങ്കിലും ജയറാമിന്റെ നിലപാട് അംഗീകരിക്കാൻ ആകില്ലെന്നും നേമം ഷജീർ പറഞ്ഞു. ശബരിമലയിലെ സ്വർണക്കവാടം വീട്ടിലെത്തിയപ്പോൾ എന്തുകൊണ്ട് ഉത്തരവാദിത്തപ്പെട്ടവരെ ജയറാം അറിയിച്ചില്ല.
ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്നുള്ള നിലയിൽ അധികാരികളെ അറിയിക്കണമായിരുന്നുവെന്നും പ്രതിഷേധ മാർച്ചിൽ നേമം ഷജീർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
