കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപത്തെ തുടർന്ന് ഗോവിന്ദപുരം സ്വദേശിയായ ദീപക് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവം നടന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം തന്നെ അന്വേഷണ സംഘം ശേഖരിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
യുവതി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയും വിശദമായ ഫോറൻസിക്–സൈബർ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും അരീക്കോട് മുൻ ലീഗ് പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
കേസെടുത്ത ശേഷം കഴിഞ്ഞ ദിവസം ഷിംജിതയുടെ പ്രാഥമിക മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇവരെ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബസിലെ സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ ബസ് ജീവനക്കാരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തും. ഷിംജിതയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ മാതാപിതാക്കളും രംഗത്തെത്തി. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമ്പോഴേ നീതി ലഭിക്കൂവെന്നും അവർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
