ദാരുണാന്ത്യം; കോതമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു 

APRIL 2, 2024, 10:23 PM

എറണാകുളം: എറണാകുളം കോതമംഗലത്ത് കനത്ത മഴയെ തുടർന്നുണ്ടായ മിന്നലിൽ യുവാവ് മരിച്ചതായി റിപ്പോർട്ട് . ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം ഉണ്ടായത്. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. 

പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത് എന്നാണ് പുറത്തു വരുന്ന വിവരം. മിന്നലിൽ മരത്തിന് തീ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam