കൊച്ചി: നടി സ്നേഹ ശ്രീകുമാറിന് എതിരെ കലാമണ്ഡലം സത്യഭാമ വിദ്വേഷ പരാമർശങ്ങളുമായി രംഗത്ത് എത്തിയത് വലിയ രീതിയിൽ വാർത്തയായിരുന്നു. തനിക്ക് ഇത്തരം വില കുറഞ്ഞ പരാമർശങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് സ്നേഹയും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇപ്പോഴിതാ, വീണ്ടും സ്നേഹയെ കടന്നാക്രമിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് സത്യഭാമ. സ്നേഹയുടെ ഒരു വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. "നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ," എന്നാണ് സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം സത്യഭാമയെ വിമർശിക്കുന്ന സ്നേഹയുടെ വീഡിയോ ആണ് ഈ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. സത്യഭാമയുടെ അടുത്ത് പഠിച്ച കുട്ടികൾ എത്രമാത്രം മാനസിക പീഡനം സഹിച്ചിട്ടുണ്ടാകുമെന്നാണ് താൻ ഇപ്പോൾ ആലോചിക്കുന്നത് എന്നാണ് വീഡിയോയിൽ സ്നേഹ ശ്രീകുമാർ പറയുന്നത്. ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടിയെടുക്കാൻ വേണ്ടിയാണെന്നും നടി ആരോപിച്ചിരുന്നു. സാംസ്കാരിക കേരളത്തിന് അപമാനമായ സ്ത്രീയാണവർ എന്നും നടി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
