വൈ.എം.സി.എ നെടുംപുറംചാൽ വിദേശത്ത് ജോലി സാധ്യതയുള്ള പരിശീലന ക്ലാസുകൾ തുടങ്ങി

JANUARY 23, 2024, 6:17 PM

കണ്ണൂർ: നെടുംപുറംചാൽ വൈ.എം.സി.എയും നാർബോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്താമായി വിദ്യാർത്ഥികൾക്ക് വിദേശത്ത് ജോലി സാധ്യതയുള്ള സ്‌റ്റെർലിംഗ് സ്റ്റഡി സെന്റർ എന്ന സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നു. വാരപീടികയിൽ വച്ച് നടക്കുന്ന സമ്മേളന ഉദ്ഘാടനം വൈ.എം.സി.എ നാഷണൽ പ്രസിഡന്റ് ഡോ. വിൻസെന്റ് ജോർജും വൈ.എം.സി.എ അക്കാഡമിയുടെ ഉദ്ഘാടനം മട്ടന്നൂർ എം.എൽ.എയായ കെ.കെ. ഷൈലജ ടീച്ചറും, സ്റ്റർലിംഗ് സ്റ്റഡി എബ്രോഡിന്റെ ഉദ്ഘാടനം പേരാവൂർ എം.എൽ.എ. അഡ്വ. സണ്ണി ജോസഫും പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച്  നിർവ്വഹിച്ചു. 

നെടുംപുറംചാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന വൈ.എം.സി.എ. അക്കാഡമിക് രംഗത്ത് ഒരു പുത്തൻ ഉണർവും കാഴ്ചപാടും ലഭ്യമാക്കി വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നു.  നെടുംപുറംചാൽ വൈ.എം.സി.എയും നാർബോൺ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി  നടത്തുന്ന ഈ പരിശീലന ക്ലാസുകൾ ഓഫ്‌ലൈനായും ഓൺലൈനായും ലഭിക്കും.

vachakam
vachakam
vachakam

Inaguration speech YMCA national president

Lighting lamps

vachakam
vachakam
vachakam

Lighting lamps

vachakam
vachakam
vachakam

Lighting lamps

Kk shylaja felicitation speech

Sunny Joseph MLA


ഈ പരിപാടിയിൽ  വൈ.എം.സി.എ നെടുംപുറംചാൽ പ്രസിഡന്റ് ദേവസ്യ നെല്ലിക്കുന്നേൽ, വുമൺ വിംഗ് പ്രസിഡന്റ് റോസി ജോൺ, പി.സി. ജോൺ ചെയർമാൻ നാർബോൺ വെഞ്ചേഴ്‌സ്, റവ. ഫാ. ബെന്നി നിരപ്പേൽ, മത്തായി വീട്ടിയങ്കൽ, ജെസ്റ്റിൻ കോട്ടുകപ്പിള്ളി എന്നിവർ പങ്കെടുത്തു. സ്റ്റർലിംഗ് സ്റ്റഡി എബ്രോഡിനെപ്പറ്റിയുള്ള വിശദ വിവരങ്ങൾ ഡയറക്ടർ ഹസ്‌നു സവാദ് എൻ.എം നൽകി.

ഫാ. ജോസ് മുണ്ടയ്ക്കൽ, എം. റിജി, ആന്റണി സെബാസ്റ്റ്യൻ, ഐലൂക്കുന്നേൽ, പി.സജീവൻ, ജിഷ സജി, ബിജു പോൾ, ജോസ് ആവണംഗോട്ട് എന്നിവർ നേതൃത്വം നൽകി. വോട്ട് ഓഫ് താങ്ക്‌സ് സജി മാലത്ത്.



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam