കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍

JUNE 21, 2025, 2:44 AM

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ അഖില്‍ പി ധര്‍മജനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എഴുത്തുകാരി ഇന്ദു മേനോന്‍ രംഗത്ത്. ഏത് അഖിലിനേക്കാളും തനിക്ക് പ്രിയപ്പെട്ടതാണ് ഭാഷയും സാഹിത്യവുമെന്നും നേരിട്ടോ അല്ലാതെയോ ജൂറിയെ സ്വാധീനിച്ചാണ് അഖില്‍ അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നതെന്നും ആണ് പോസ്റ്റിൽ ഇന്ദു മേനോന്‍ വ്യക്തമാക്കുന്നത്.

അതേസമയം അഖിലും സംഘവും നിരന്തരം പ്രചരിപ്പിക്കുകയും സത്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കാനാണ് പോസ്റ്റിടുന്നതെന്നും അഖില്‍ നിഷ്‌കളങ്കവും അത്യധികം മാന്യവുമായ ഡിപ്ലോമാറ്റിക് പെരുമാറ്റത്തിലൂടെ തന്നെ മാത്രം വിമര്‍ശിച്ച്, ടാര്‍ഗെറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിലെ ആരാധകര്‍ക്ക് ഇട്ടുകൊടുത്തത് തനിക്ക് മനസിലായിട്ടില്ലെന്ന് ആരും കരുതേണ്ടെന്നും ഇന്ദു മേനോന്‍ പോസ്റ്റിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam