തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ രംഗത്ത്.
'രാഹുൽ മാങ്കൂട്ടം-അനുഭവം' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്‌കരൻ തുറന്നെഴുതിയത്.
ജൂൺ മാസം താൻ നടത്തിയ ശ്രീലങ്കൻ യാത്രയ്ക്കിടെ വിശേഷങ്ങൾ ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചതായി ഹണി ഭാസ്‌കരൻ പറയുന്നു. തന്റെ ഫോട്ടോയ്ക്ക് ഹൃദയം അയച്ചുകൊണ്ടായിരുന്നു രാഹുൽ തുടങ്ങിയത്. ശ്രീലങ്ക പോവാൻ പ്ലാൻ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഒരു മുൻവിധികളും ഇല്ലാതെ താൻ അത് വിശദീകരിച്ചു നൽകി.
അതിന് ശേഷം നിലമ്പൂർ ഇലക്ഷനുമായി ബന്ധപ്പെട്ട് ബെറ്റുംവെച്ച് അയാൾ പോയെന്നും ഹണി ഭാസ്‌കരൻ പറഞ്ഞു. ഇതിന് ശേഷം താൻ കാണുന്നത് അയാളുടെ മെസേജുകളുടെ തുടർച്ചയായിരുന്നു. ചാറ്റ് നിർത്താൻ അയാൾക്ക് ഉദ്ദേശം ഇല്ല എന്ന് മനസിലാക്കിയതോടെ റിപ്ലൈ നൽകിയില്ല. താൻ മറുപടി നൽകാത്തതുകൊണ്ട് ആ ചാറ്റ് അവസാനിച്ചു. എന്നാൽ പിന്നീട് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. ആ ചാറ്റിന് പിന്നിലെ അശ്ലീല കഥകൾ പിന്നീടാണ് താൻ മനസിലാക്കുന്നതെന്ന് ഹണി ഭാസ്‌കരൻ പറയുന്നു.
തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു എന്നും എതിർ രാഷ്ട്രീയത്തിൽ ഉള്ളവർ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാൻ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമാണ് ആരോപണം. രാഹുലിൻറെ കൂട്ടത്തിൽ ഉള്ളവർ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്കർ പറയുന്നു.
രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടകേസ് നൽകട്ടെ. നേരിടാൻ ഞാൻ തയ്യാറാണ്. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം. പലരും രാഹുലിന് എതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നും ഹണി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
