കൊച്ചി: നടൻ മമ്മൂട്ടി ഇടപെട്ടത് നാമനിർദേശ പത്രികയുമായി ബന്ധപ്പെട്ട കാര്യത്തിനല്ലെന്ന് വ്യക്തമാക്കി നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി വിളിച്ചത് എന്നും ആന്റോ ജോസഫിന് വേണ്ടി മറ്റാരോ പറഞ്ഞത് പ്രകാരമാണ് മമ്മൂട്ടി വിളിച്ചത് എന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോദ്ധ്യപ്പെട്ടെന്നും സാന്ദ്ര പ്രതികരിച്ചു.
അതേസമയം എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും മമ്മൂട്ടിയുടെ ഇടപെടലിൽ തനിക്ക് പരാതിയില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. 'മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്‌ക്കാനാണ് ലിസ്റ്റിൻ ശ്രമിക്കുന്നത്. പർദ ധരിച്ചെുവന്നത് പ്രതിഷേധമെന്ന് നിലയിലാണ്. അതിന് ഞാനെന്നും പർദ ധരിച്ചു വരണമെന്നാണോ? ലിസ്റ്റിൻ പറയുന്നത് വിവരമില്ലായ്മയാണ്. അതിന് മറുപടി അർഹിക്കുന്നില്ല. ലിസ്റ്റിൻ സ്റ്റീഫനെതിരെ ഞാൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന് തെളിയിച്ചാൽ ചലച്ചിത്രമേഖല വിട്ടുപോകാൻ തയ്യാറാണ്. മറിച്ച് ഞാൻ ഉന്നയിക്കുന്ന കാര്യങ്ങൾ തെളിഞ്ഞാൽ ലിസ്റ്റിൻ ഇൻഡസ്ട്രി വിട്ട് പോകാൻ തയ്യാറാകുമോ? തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ യോഗ്യയാണ്. അസോസിയേഷന്റെ ട്രഷറർ ആയിരിക്കുന്ന ലിസ്റ്റിന് ഇതിന്റെ ബെെലോയെ കുറിച്ച് യാതൊരുവിധ ധാരണയും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തിയത്' എന്നും സാന്ദ്ര തോമസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്