തിരുവനന്തപുരം: തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതിലെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വ്യക്തമാക്കി ബിജെപി മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറി. അതുപോലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതോടെ ആര്‍എസ്എസ് നേതാക്കള്‍ അപവാദ പ്രചരണം നടത്തിയെന്നും തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചതായും അവര്‍ പറഞ്ഞു. 'പുറത്ത് ഇറങ്ങി നടക്കാന്‍ കഴിയാത്ത അത്ര പ്രചാരണങ്ങള്‍ നടത്തി. 10 വര്‍ഷം മുന്നേയും ഇതേ അനുഭവം ഉണ്ടായി. ഇനി മത്സരിക്കണോ വേണ്ടയോ എന്നുള്ള കാര്യം പിന്നീട് ആലോചിക്കും. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് പരാതി അറിയിച്ചിരുന്നു. നേതാക്കളുടെ താല്‍പര്യത്തിന് കൂട്ട് നില്‍ക്കാത്തതാണ് വൈരാഗ്യത്തിന് കാരണം' എന്നുമാണ് യുവതി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
