കണ്ണൂർ : കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി മരിച്ചു.നിർമാണത്തൊഴിലാളിയായ സി.ജയന്റെ ഭാര്യ പി.നീതു (36) ആണ് മരിച്ചത്.
രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷം തീകൊളുത്തുകയായിരുന്നു.വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്.അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
