കാസർകോട് യുവതി തൂങ്ങിമരിച്ച നിലയിൽ; ഗാർഹിക പീഡനാരോപണവുമായി കുടുംബം

MAY 28, 2026, 3:33 AM

കാസർകോട്: കാസർകോട് ബെളളൂർ പാളപ്പാടിയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാളപ്പാടി സ്വദേശിയായ സൈനുദ്ദീന്റെ ഭാര്യ സെറീന (24) ആണ് മരിച്ചത്.  ഭർത്താവിന്റെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സെറീനയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഗാർഹിക പീഡനാരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.

വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന് സെറീന പലതവണ പറഞ്ഞിട്ടുണ്ടെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളില്ലാത്തതിന്റെ പേരിൽ ഭർതൃവീട്ടുകാർ സെറീനയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

സെറീനയുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായിരുന്നു. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം ആതൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിനിടയായ സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam