കാസര്‍കോട്: പള്ളിക്കരയില്‍ റെയില്‍വെ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്‍പ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്.
പള്ളിക്കര മസ്തിഗുഡ്ഡെയില്‍ റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ബേക്കല്‍ ഭാഗത്ത് ട്രാക്കില്‍ ഒരാള്‍ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസര്‍കോട് റെയില്‍വെ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പഴ്സിലെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഹ്യൂമൻ റിസോഴ്സ് മാനേജരാണ് ഐശ്വര്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്