ചേർത്തലയിൽനിന്ന് 17കാരനുമായി   27കാരി നാടുവിട്ടു: യുവതി അറസ്റ്റിൽ  

SEPTEMBER 2, 2025, 12:51 AM

ചേർത്തല: പതിനേഴുകാരനുമായി  നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. 

2 ദിവസം മുൻപാണ് യുവതി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിലും യുവതിയെ കാണാനില്ലെന്നു കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പൊലീസിലും പരാതി നൽകിയിരുന്നു. 

ഫോൺ ഉപയോഗിക്കാതെയായിരുന്നു യാത്രയെന്നതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിരുന്നില്ല. ഇതിനിടെ യുവതി ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചു. ഇതു പിന്തുടർന്നാണ് പൊലീസ് കൊല്ലൂരിൽനിന്ന് ഇരുവരെയും പിടികൂടിയത്. 

vachakam
vachakam
vachakam

പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. 

ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു . വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam