കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണം മോഷ്ടിച്ചു; ജോലിക്കാരിക്ക് കിട്ടിയത് എട്ടിന്റെ പണി 

JANUARY 15, 2024, 6:41 PM

കുഞ്ഞിന്റെ സ്വർണ അരഞ്ഞാണം മോഷ്ടിച്ച കേസിൽ വീട്ടിൽ ജോലി ചെയ്യുന്ന യുവതി പിടിയിലായതായി റിപ്പോർട്ട്. മണക്കുന്നം ഉദയംപേരൂ‌ർ പത്താംമെെൽ ഭാഗത്ത് മനയ്കപ്പറമ്പിൽ വീട്ടിൽ അഞ്ജുവിനെയാണ് (38) പൊലീസ് പിടികൂടിയത്. 

പിടവൂർ ഭാഗത്തെ വീട്ടിൽ കുഞ്ഞിനെ നോക്കാനെത്തിയതായിരുന്നു അഞ്ജു. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം നടന്നത്. ഒന്നരവയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് ഇവർ മോഷ്ടിച്ചത്. മോഷണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പുതിയ കാവിൽ ലോഡ്‌ജിൽ നിന്നാണ് പിടികൂടിയത്. 

അതേസമയം മോഷ്ടിച്ച സ്വർണം തൃപ്പൂണിത്തുറയിലെ ജൂവലറിയിൽ നിന്ന് കണ്ടെത്തി. ഇൻസ്‌പെക്ടർ കെ എ ഷിബിൻ, എസ് ഐ. എംഎസ് മനോജ്, എ എസ് ഐ വിസി സജി, സീനിയർ സി പി ഒമാരായ സെെനബ, നവാസ്, ഷാനവസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam